അറബിക്കടലേ
അറബിക്കടലേ അറബിക്കടലേ (2)
ചോദിച്ചോട്ടേ എൻ അറബിക്കഥയിലെ
രാജകുമാരി സുഖമായ് വാഴുന്നോ
സുഖമായ് വാഴുന്നോ (അറബിക്കടലേ...)
സുറുമയെഴുതിയൊരു കണ്ണുകളിപ്പോൾ
സുന്ദരസ്വപ്നം കാണുന്നോ (2)
കരളിലെ മോഹക്കളിയോടങ്ങൾ
കണ്ണീർച്ചുഴിയിൽ താഴുന്നോ (അറബിക്കടലേ...)
ഇത്തറ നാളും പല പല ചിത്രം
മറ്റുള്ളവരെ കാട്ടീ ഞാൻ (2)
മറ്റാരും കാണാതൊരു ചിത്രം
കൽബിനുള്ളിൽ കരുതീ ഞാൻ(അറബിക്കടലേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Arabikkadale
Additional Info
ഗാനശാഖ: