ആതിരപ്പാട്ടിന്റെ തേൻ ചോല
ആതിരപ്പാട്ടിന്റെ തേൻ ചോല
തേന്മാവിൻ കൊമ്പത്തൊരൂഞ്ഞാല
ആടാനും പാടാനും ആരുണ്ട്
അമ്പിളിമാമനും ഞാനും ഉണ്ട് (ആതിര..)
ചാഞ്ചാടിപ്പൊങ്ങുമ്പോൾ എന്തു കിട്ടും
ചാഞ്ചക്കം കൊമ്പത്തെ പനിനീർ ചാമ്പക്ക
ആയിരമാട്ടം തികച്ചാലോ
പുളിയിലക്കരയുള്ള കോടിമുണ്ട് (ആതിര....)
അയലത്തെ ബീവിക്ക് ചാഞ്ചാട്ടം
മനസ്സിൽ സന്തോഷ തിരനോട്ടം
പണ്ടത്തെ മാരനെത്തീടവേ വീണ്ടും
കണ്ടപ്പോൾ ഉണ്ടായ കളിയാട്ടം (ആതിര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aathirappaattinte Then Chola