അനുരാധ അനുരാഗിണി രാധ
അനുരാധ അനുരാഗിണി രാധ
വൃന്ദാവനരാധ നിൻ വൃന്ദാവന രാധ
അനുരാധ അനുരാധ അനുരാഗിണി രാധ
വൃന്ദാവനരാധ നിൻ വൃന്ദാവന രാധ..
കിളികളുറങ്ങാത്ത വൃന്ദാവനം
മുരളിക പാടുന്ന വൃന്ദാവനം
ആ..ആ.ആ..
കിളികളുറങ്ങാത്ത വൃന്ദാവനം
പൂക്കൾ വാടാത്ത വൃന്ദാവനം
വസന്ത ചന്ദ്രിക മയങ്ങി മങ്ങീ
വിഷാദമണിയാത്ത വൃന്ദാവനം
എൻ മാനസ വൃന്ദാവനം
മാനസവൃന്ദാവനം
(അനുരാധ....)
കൈവളയിളകും താളമൊടെ
ആട ചുറ്റി ചിലങ്ക കെട്ടി
ആ..ആ..ആ
കൈവളയിളകും താളമൊടെ
കൂന്തലിൽ മുല്ലപ്പൂക്കൾ ചാർത്തി
രാസലീലാ യാമം തേടി
കാത്തിരിപ്പൂ ഞാൻ
നീ വരില്ലേ കണ്ണാ
നിന്നെ കാത്തിരിപ്പൂ ഞാൻ
(അനുരാധ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Anuradha Anuragini Radha
Additional Info
ഗാനശാഖ: