അന്തിയിളം കള്ള്‌ എൻ അല്ലിത്താമരക്കണ്ണ്‌

അന്തിയിളം കള്ള്‌ എൻ അല്ലിത്താമരക്കണ്ണ്‌
ഉള്ളിൽ ചെന്നാൽ ജില്ല്‌ പിന്നെ
സ്വർഗ്ഗം പുല്ല്‌
ചൊല്ല്‌ പൈങ്കിളി ചൊല്ല്‌
ജില്ല്‌ ജില്ലടി ജില്ല്‌
കൊഞ്ചുന്ന സുന്ദരിപ്പെണ്ണാളേ നല്ല
കൊഞ്ചു വറുത്തതു കൊണ്ടു വാ പെണ്ണാളേ
പൊരിച്ചുള്ള കരിമീൻ ഉള്ളിൽ നല്ല
പിടയ്ക്കുന്ന പരൽ മീൻ കണ്ണിൽ (അന്തിയിളം...)

താറാവിൻ മുട്ടയവിച്ച്‌ ജോറായി മുളകും തേച്ച്‌
ചാരായം ഗ്ലാസ്സിലൊഴിച്ച്‌ വിഴുങ്ങിയെങ്കിൽ
പൊന്നേ ഈരേഴു പതിനാലുലകം
തികൃത തൈന്തത്തൈ തികൃത തിന്തത്തൈ (അന്തിയിളം...)

കണ്മുനയാൽ തല്ലു കൊണ്ടീടാൻ പെണ്ണേ
ഞാനിന്നു നിന്നുടെ ചെണ്ട
ഇരുന്നൂറു മില്ലി ചെന്നാൽ പിന്നെ
തലച്ചോറും ഞാനും ശണ്ഠ (അന്തിയിളം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Anthiyilam kallu en allithaamara kannu