ചടുകുടു ചടുകുടു

ചടുകുടു ചടുകുടു സലാലഗുഡു ഗുഡു
മനസ്സിൽ നമ്മുടെ സുന്ദരമധുവിധു (2)
വിരിഞ്ഞ മുല്ലക്കൈയുകൾ നീട്ടി
വരിഞ്ഞു കെട്ടിയ തേൻമാവേ (2)
വിടില്ല നിന്നെ ഹാ വിടില്ല നിന്നെ  
വിവാഹസുദിനം തീർന്നാൽ പോലും (2)
വിലാസവതിയാം കടലും കരയും
വിനോദമോടെ ചടുകുടു പാടി
വിടില്ല നിന്നെ... വിടില്ല നിന്നെ (2)
കടൽ പറയുന്നു കരയുടെ കാതിൽ (ചടുകുടു. ...)

പഞ്ചമിശശിയെ പതക്കമാക്കി
പന്തലിലെത്തി സുന്ദരി
വലത്തുകാലടി മുന്നിൽ വെച്ചു
വസന്തയാമിനി വന്നു ചിരിച്ചൂ (ചടുകുടു...)

മണിക്കിനാക്കൾ മെത്ത വിരിച്ചു
മന്ദപവനൻ വാതിലടച്ചൂ
ഒരിക്കലും ഞാൻ ഒരിക്കലും വിടില്ല നിന്നെ
ശലഭം പൂവിൻ കാതിലുരച്ചു (ചടുകുടു...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chadukudu

Additional Info

അനുബന്ധവർത്തമാനം