അഞ്ചുകാശു കയ്യിലില്ലാക്കാലവും

അഞ്ചുകാശു കയ്യിലില്ലാക്കാലവും
അഞ്ചു പേരറിഞ്ഞീടാത്ത നാളിലും
പ്രേമവും പൊളിഞ്ഞു നിന്ന നേരവും

പരീക്ഷയിൽ മിഴിച്ചിരുന്ന ടൈമിലും
തരത്തിനൊത്തൊരാ ജോലി ചെയ്യുവാൻ
കടത്തിലാകവേ ലോണെടുക്കുവാൻ
ജീവനും തന്നിതാ തുണയ്ക്കു വന്നവർ
ഓഹോ സൗഹൃദം ... ആഹാ സുന്ദരം  
ഓഹോ സൗഹൃദം ... വറ്റാത്ത സൗഹൃദം

കണ്ണുനീരിലും സങ്കടത്തിലും  

ആരേക്കാളും മുന്നിൽ വന്നിടും
ഉണ്ട ചോറിലും കൊണ്ട ചൂടിലും 
തമ്മിൽത്തമ്മിൽ പങ്കു ചേർന്നവർ
വീഴാതെ നമ്മെ കാത്തവർ
കണ്ടറിഞ്ഞു കൂടെനിന്ന തോഴരാണിവർ

അഞ്ചുകാശു കയ്യിലില്ലാക്കാലവും
അഞ്ചു പേരറിഞ്ഞീടാത്ത നാളിലും

തരത്തിനൊത്തൊരാ ജോലി ചെയ്യുവാൻ
കടത്തിലാകവേ ലോണെടുക്കുവാൻ
ജീവനും തന്നിതാ തുണയ്ക്കു വന്നവർ
ഓഹോ സൗഹൃദം ... ആഹാ സുന്ദരം  
ഓഹോ സൗഹൃദം ... വറ്റാത്ത സൗഹൃദം

അഞ്ചുകാശു കയ്യിലില്ലാക്കാലവും
അഞ്ചു പേരറിഞ്ഞീടാത്ത നാളിലും
പ്രേമവും പൊളിഞ്ഞു നിന്ന നേരവും

പരീക്ഷയിൽ മിഴിച്ചിരുന്ന ടൈമിലും
തരത്തിനൊത്തൊരാ ജോലി ചെയ്യുവാൻ
കടത്തിലാകവേ ലോണെടുക്കുവാൻ
ജീവനും തന്നിതാ തുണയ്ക്കു വന്നവർ
ഓഹോ സൗഹൃദം ... ആഹാ സുന്ദരം  
ഓഹോ സൗഹൃദം ... വറ്റാത്ത സൗഹൃദം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anju Kaasu Kayyilillaa Kaalavum