അമാവാസി രാത്രിയിലെ
അമാവാസി രാത്രിയിലെ അന്ധകാരപ്പരപ്പിലെ
അലറി വരും തിരകളേ ചുഴികളേ
അക്കരെയ്ക്കിവിടുന്നിനിയെത്ര ദൂരം
എത്ര ദൂരം എത്ര ദൂരം (അമാവാസി)
മിഴിയില്‍ ശോകം മൊഴികള്‍ മൂകം
മനസ്സില്‍ പടരും പാപജ്വാല
ഇവിടൊരു മുക്തിയുണ്ടോ കാലമേ
ഇവനൊരു മോക്ഷമുണ്ടോ ഓ.. ഓ.. (അമാവാസി)
മുന്നില്‍ വാരിധി പിന്നില്‍ ദുര്‍വിധി
നടുവില്‍ തീരാ ബാഷ്പധാര
ഇവിടെ വെളിച്ചമുണ്ടോ കാലമേ
ഇനിയൊരു പുലരിയുണ്ടോ ഓ.. ഓ.. (അമാവാസി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Amavasi raathriyile
Additional Info
ഗാനശാഖ: