അല്ലിയാമ്പൽ പൂവേ - F
അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ
പൂനിലാവ് നെയ്തൊ പുടവ തന്നു മാരൻ
അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
തളിയൂർ ഗ്രാമത്തിൽ പണ്ട്
താരമ്പൻ പോലൊരു പയ്യൻ
ഇഷ്ടംകൂടാൻ വന്നിട്ടുണ്ടോ
അവൻ മുത്തശ്ശിക്കൊരു മുത്തം
തന്നിട്ടുണ്ടോ
നീ നാണിക്കാതെ കാര്യം ചൊല്ലൂ മുത്ത്യമ്മേ
മുത്ത്യമ്മേ മുത്ത്യമ്മേ മുത്തിയമ്മേ
അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
തെളിനീരിൽ കുളിച്ചു തോർത്തി
താളംതുള്ളണ പൂങ്കാറ്റേ
മാലകെട്ടാൻ പൂക്കൾ വേണം
തങ്കസ്വപ്ന വൃന്ദാവനിയിലുലാവും
പൂവുകൾ വേണം
മാരനു മാറിൽ ചാർത്താനാണേ
തേൻകാറ്റേ
തേൻകാറ്റേ വന്നേ പോ നിന്നേ പോ
അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ
നിന്നെ ഇഷ്ടമാണോ നിനക്കിഷ്ടമാണോ
പൂനിലാവ് നെയ്തൊ പുടവ തന്നു മാരൻ
അല്ലിയാമ്പൽ പൂവേ ചൊല്ലു ചൊല്ലു പൂവേ
വിണ്ണിലുള്ള ചന്ദ്രൻ നിന്റെ തോഴനാണോ