ആകാശത്തിരിക്കണ
ആകാശത്തിരിക്കണ തെയ്‌വങ്ങളേ മലതെയ്‌വങ്ങളേ...(ch. 2)
ആനച്ചൂരടിക്കണ കാടെവിടെ മലങ്കാടെവിടെ...(ch..2)
തേനും തിനയും തരും കാടെവിടെ....
കാടെവിടെ കൊടുംകാടെവിടെ...
ആയിരം കാന്താരി പൂത്തിറങ്ങാറുള്ള
ആ നല്ല നാടിലെ കാടെവിടെ (ch)
(ആകാശത്തിരിക്കണ...)
ആ മരങ്ങള് ഈ മരങ്ങള്
പൂമരങ്ങള് പോയല്ലാ...
പൂമരങ്ങള് പോയല്ലാ...(ch)
ആടിക്കാറിന് ചാമരം വീശണ
വന്മരങ്ങളും പോയല്ലാ...
വന്മരങ്ങളും പോയല്ലാ...(ch)
കാറൊഴിഞ്ഞെന്നേ ഓഹോയ് മാരിയൊഴിഞ്ഞെന്നേ...(ch..2)
ഈറ്റക്കിടാത്തീടെ നാവോറു പാടുന്നൊരീണം മുറിഞ്ഞെന്നേ...
ഓഹോ ഈണം മുറിഞ്ഞെന്നേ...(Ch)
ഓഹോ ഹോ ഓ...
നേരത്തും കാലത്തും നീരു വിതയ്‌ക്കണ
നേരും നെറിയും പോയ് മാളോരേ....
നേരും നെറിയും പോയ് മാളോരേ.(ch..2)
നേരത്തും കാലത്തും നീരു വിതയ്‌ക്കണ
നേരും നെറിയും പോയ് മാളോരേ....
നേരും നെറിയും പോയ് മാളോരേ.(ch..2)
(ആകാശത്തിരിക്കണ...)
തട്ടിത്തകര്‍ക്കണ് (ch)ഏലയ്യാ
ഏഹേ വെട്ടി മുറിക്കണ് (ch) ഏലയ്യാ
ആഹാ വെട്ടി മുറിക്കണ് (ch)ഏലയ്യാ
ഓഹോ കുത്തി മലര്‍ത്തണ് (ch)ഏലയ്യാ
തട്ടിത്തകര്‍ക്കണ് വെട്ടി മുറിക്കണ്
കുത്തി മലര്‍ത്തണ് ഏലയ്യാ
കുത്തി മലര്‍ത്തണ് ഏലയ്യാ.(Ch)
കാടിന്റെ നൊമ്പരം ഏലയ്യാ...
ആരുണ്ട് കേക്കണ് ഏലയ്യാ...
കാടിന്റെ നൊമ്പരം ഏലയ്യാ...(Ch)
ആരുണ്ട് കേക്കണ് ഏലയ്യാ...
ഓ..ഓ... ഓ....
ഒറ്റയാന്‍ കേക്കണ് ചിന്നം വിളിക്കണ് ഒറ്റയ്‌ക്ക് പോകല്ലേ മാളോരേ
ഒറ്റയ്‌ക്ക് പോകല്ലേ മാളോരേ(ch)
ഒറ്റയാന്‍ കേക്കണ് ചിന്നം വിളിക്കണ്
ഒറ്റയ്‌ക്ക് പോകല്ലേ മാളോരേ...
ഒറ്റയ്‌ക്ക് പോകല്ലേ മാളോരേ(ch)