പൂമരങ്ങള്‍ പീലിവീശി
Music:
Lyricist:
Singer:
Film/album:
പൂമരങ്ങള്‍ പീലിവീശി മാടിവിളിയ്ക്കുന്നു
കന്നിമാനം കണ്ണുചിമ്മി പുഞ്ചിരി തൂകുന്നു
കിനാവിന്‍റെ നിഴല്‍പോലെ മനസ്സിന്‍ ദാഹം
ഭൂമിയില്‍ സ്വര്‍ഗ്ഗം തേടുമ്പോള്‍ (പൂമരങ്ങള്‍ )
ഇതല്ലേ മമ്മീ ആ സ്വര്‍ഗ്ഗം?
ഇതല്ലേ ഡാഡീ ആ സ്വര്‍ഗ്ഗം?
നെഞ്ചിനുള്ളിലൊരോമനക്കിളി കൊഞ്ചിവന്നൊരു നാള്‍
മോഹവല്ലിയിലായിരം പുതുപൂക്കള്‍ വിരിഞ്ഞു
പൂക്കളിലിത്തിരി തേന്‍ പകരുന്നത് നീയല്ലയോ
ലല ലല ലല ലല ഞാനല്ലയോ (പൂമരങ്ങള്‍ )
നൊമ്പരങ്ങളിലോമലിന്‍ ചിരി മഞ്ഞുതുള്ളികളായ്
സ്നേഹമാലികപോലൊരമ്പിളിയെന്നില്‍ തെളിഞ്ഞു
ജീവനിലമ്പിളിയായ് തെളിയുന്നത് നീയല്ലയോ
ലല ലല ലല ലല ഞാനല്ലയോ (പൂമരങ്ങള്‍ )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poomarangal peeli veeshi
Additional Info
Year:
1983
ഗാനശാഖ: