അബുദാബിയെന്നൊരു നാട്
അബുദാബിയെന്നൊരു നാട്..
അറബിപ്പൊന്നിന്റെ മേട്(2)
അരക്കാശൂ മുടക്കാതെ
അഴലൊന്നുമറിയാതെ
ആയിരം ലക്ഷങ്ങള്‍ നേടാന്‍ അളിയാ
മലയിലെ കല്ലുപോലെ
മരം വെട്ടിക്കൂട്ടുമ്പോലെ
മരുഭൂമി നിറച്ചു സ്വർണ്ണം...
മരച്ചീനി പോലത്തെ സ്വര്‍ണ്ണം...
(അബുദാബിയെന്നൊരു)
എണ്ണക്കനിയുടെ നാട്..
ഈന്തപ്പഴത്തിന്റെ നാട്..
സ്വര്‍ണ്ണം സ്വര്‍ണ്ണം സ്വര്‍ണ്ണം മാത്രം
ലക്ഷങ്ങള്‍ കൊയ്യുന്ന ഷേയ്ക്കന്മാര്‍..
(എണ്ണക്കനിയുടെ)(അബുദാബിയെന്നൊരു)
ഏസി വെച്ചുള്ള കാറ്...
ഏര്‍ക്കണ്ടീഷന്‍ ചെയ്തൊള്ള വീട്...
കാറും ലോറീം മോട്ടോര്‍സൈക്കളും
എല്ലാം സ്വന്തമാക്കി പൊടിപൊടിക്കാം അളിയാ....(ഏസി)(അബുദാബിയെന്നൊരു)
ഉള്ളതൊക്കെ വിറ്റോ
കെട്ടുതാലി വിറ്റോ
ഒരു വിസ കൈയ്യിലാക്കി പൊയ്ക്കോ അളിയാ
ഒരു വിസ കൈയ്യിലാക്കി പൊയ്ക്കോ
(അബുദാബിയെന്നൊരു)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Abudabiyennoru nadu
Additional Info
Year:
1992
ഗാനശാഖ: