നാദം നാരദവീണാ നാദം

നാദം നാരദവീണാ നാദം
നാകം ധരയുടെ ഭ്രമണിയില്‍ അലിയും 
നാടീ സ്പന്ദനതാളം
നാദം നാരദവീണാ നാദം

ശൈവ തമോമയ ഭാവം രൂപം 
ശൈലം പുണരുമ്പോള്‍ 
ശങ്കരധ്യാന ഹൃദന്തം കേട്ടു 
ശക്തി തുടിക്കും മന്ത്രം 
ശങ്കരി സമ്മേളിക്കും നാദം
ഓം നമഃ ശിവായ 
ഓം നമഃ ശിവായ 
ഓം നമഃ ശിവായ 

ശീത വിമൂക വികാരം തഴുകും 
ശൂന്യത വിങ്ങുമ്പോള്‍ 
ഗംഗാനാദ തരംഗിണിയൊഴുകി 
മണ്ണിന്‍ മനസ്സു കുളിര്‍ന്നു 
ജീവിത സംഗമ ഗീതമുണര്‍ന്നു
ഓം തത് സവിതുര്‍വരേണ്യം ഭര്‍ഗോദേവസ്യധീമഹി 
ധിയോ യോ ന പ്രചോദയാത്

നാദം നാരദവീണാ നാദം
നാകം ധരയുടെ ഭ്രമണിയില്‍ അലിയും 
നാടീ സ്പന്ദനതാളം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Naadam naarada Veena naadam

Additional Info

Year: 
1992

അനുബന്ധവർത്തമാനം