ആയിരം പക്ഷികൾ

ആയിരം പക്ഷികള്‍ പാടിപ്പറന്നാലും
ആകാശമൊന്നു തന്നെ (2)
പൂവുകളായിരം പൂത്തു ചിരിക്കുന്ന
പൂവനമൊന്നു തന്നെ (2)

ഏഴു നിറങ്ങൾ വെവ്വേറെയുണ്ടെകിലും
എല്ലാം വെളുപ്പ് തന്നെ (2)
ഓരോ നിറം കൊണ്ട മർത്ത്യനുമുള്ളിലെ
ചോര ചുവപ്പു തന്നെ (2)
വേഷങ്ങളായിരം ഉണ്ടെങ്കിലും
കർമ്മവേദാന്തമൊന്നു തന്നെ (2)
ഭാഷകളായിരമുണ്ടെങ്കിലും
സ്നേഹഭാഷണമൊന്നു തന്നെ (2)
(ആയിരം....)

രാവും പകലും പിരിഞ്ഞു വന്നീടുകിലും
ഭൂമിയിതൊന്നു തന്നെ (2)
നോവും സുഖവും അനുഭവിക്കുമ്പൊഴും
ജീവിതമൊന്നു തന്നെ (2)
മുപ്പത്തിമുക്കോടി നാമങ്ങളിൽ
ദൈവം സത്യത്തിലൊന്നു തന്നെ (2)
പല പല കോടി സോദരർ നമ്മളും
ഒരു കുടക്കീഴിലല്ലേ (2)
(ആയിരം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aayiram pakshikal

Additional Info

അനുബന്ധവർത്തമാനം