താമരപ്പൂവേ തങ്കനിലാവേ
താമരപ്പൂവേ തങ്കനിലാവേ..
അഴകെല്ലാം മിഴിപൊത്തും അല്ലിത്തേനെ
അരിമുല്ലേ അറിയില്ലേ നീയിന്നെന്നെ
താമരപ്പൂവേ തങ്കനിലാവേ..
അഴകെല്ലാം മിഴിപൊത്തും അല്ലിത്തേനെ
അരിമുല്ലേ അറിയില്ലേ നീയിന്നെന്നെ
മഞ്ചാടി ചുണ്ടത്തെ കുങ്കുമപ്പൂവിൽ..
കൊഞ്ചുന്ന കാറ്റുവന്നുമ്മ വൈക്കുമ്പോൾ
നീയെൻ മൊഴികൾ കവർന്നതെന്തേ
ലലലലാ ..ലലലലാ
നീലത്താമരയിതളിൽ നീ വാലിട്ടെഴുതിയതെന്തേ
ഓലവിളക്കിൻ തിരിയിൽ നിൻ താലി മിനുങ്ങണതെന്തേ
പാതിരാപ്പൂവിൽ പാൽമഴയായി
പാദസരങ്ങളിൽ പൗർണ്ണമിയായി
ഞാനറിയുന്ന നിലാവിൻ പേരോ
നീയൊരു രാവിനു കാത്തുവച്ചു
താമരപ്പൂവേ തങ്കനിലാവേ
അഴകെല്ലാം മിഴിപോതും അല്ലിത്തേനെ
അരിമുല്ലേ അറിയില്ലേ നീയിന്നെന്നെ
സ നീ സ നീ സ നീ സ നീ സ നീ സ
സ നീ സ നീ സ നീ സ നീ സ നീ സ
താരക്കുടമണിനാദം ഇനി ദൂരെ കേൾക്കുകയില്ലേ
തങ്കത്തരിവള കൊഞ്ചും ഒരു താരണി മഞ്ചവുമില്ലേ
ഓർമ്മകൾ ചാർത്തും കുംകുമമായി
ഓമന പ്രാവിൻ വെണ്‍ ചിറകായി
നീയറിയുന്നൊരു മാറിൻ ചൂടോ
ഞാനിന്നൊരു പാട്ടിലോർത്തുവച്ചു
താമരപ്പൂവേ തങ്കനിലാവേ..
അഴകെല്ലാം മിഴിപൊത്തും അല്ലിത്തേനെ
അരിമുല്ലേ അറിയില്ലേ നീയിന്നെന്നെ
മഞ്ചാടി ചുണ്ടത്തെ കുങ്കുമപ്പൂവിൽ..
കൊഞ്ചുന്ന കാറ്റുവന്നുമ്മ വൈക്കുമ്പോൾ
നീയെൻ മൊഴികൾ കവർന്നതെന്തേ