ആതിരേ യദുരാധികേ

ആതിരേ യദു രാധികേ നിൻ  ദേവഗാനം കേൾക്കൂ
രാഗമായ് പ്രിയമോഹമായ് നീ രാവു തോറും വന്നൂ
ശ്രുതി മറന്നീ ഹൃദയമെന്തേ വീണുറങ്ങുന്നൂ
കാലൊച്ചയെന്നും കാതോർത്തു കഴിയും
(ആതിരേ...)

അമരവല്ലകിയിൽ നിലാവേ
പ്രണയ രഞ്ജിനിയോ
ഉദയകാമുകി നീ തൊടുമ്പോൾ
മദന മഞ്ജരിയോ
ഗോപികേ നീ എന്റെ മാറിൽ
പ്രേമവല്ലകിയായ്
ദൂരെയേതോ താരകങ്ങൾ
ദൂതു ചൊല്ലുകയായ്
കാലൊച്ചയെന്നും കാതോർത്തു കഴിയും
(ആതിരേ...)

പ്രിയമെഴും മനസ്സിൽ കിനാവേ
കുറുകുവാൻ വരുമോ
മറവികൾക്കകലെ വസന്തം വരസുഖം തരുമോ
സൂര്യദീപം കൈ തൊഴാം
നേരുണർന്നിടുമോ
പാതിരാവിൻ പ്രാണനിൽ നിൻ
പൂവിരൽ തൊടുമോ
കാലൊച്ചയെന്നും കാതോർത്തു കഴിയും
(ആതിരേ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aathire Yaduradhike

Additional Info

അനുബന്ധവർത്തമാനം