ആരാരോ കാതിൽ മൂളി
ആരാരോ കാതിൽ മൂളി
തിരുവോണം പൊൻകണി നീട്ടി
കളവാണി പെണ്ണിവൾ കളിയാടി
ആ കളിയൂഞ്ഞാൽ കൊമ്പിലെ കിളി പാടി
അത്തം പത്തിൽ മുറ്റം അണിഞ്ഞൊരുങ്ങി
പൊൻ കതിരിൻ ചോറിൽ ഇല്ലം ചിരിനീരാടി
മിന്നും പൊന്നിൻ വർണ്ണ കസവും ചുറ്റി
കൺ ചിമിഴിൽ പൂക്കും മോഹം പുലിമേലാടി
ഈ മാവേലി പാട്ടുണരെ കരതാളം കൂട്ടുമഴകേ
മലരോണ പൂ നുള്ളി കൊണ്ടേ വായോ
ഈ മലയാള കരനീളെ കാണാൻ വായോ
ചിറ്റോള കാവിലെ കനിവോലും ദേവിയ്ക്ക്
ഒരു കുമ്പിൾ പൂവിൻ കണിവെയ്പ്പ്
തൃത്താല കോലോത്തെ മുതുമുത്തി യമ്മയ്ക്ക്
തിരു വോണ പട്ടിൻ തിരുനേർത്ത്
ഈ ചിരുതേവി പെണ്ണിന്ന്
കൊതി തീരെ കൈ നീട്ടം
കുനു കൂന്തൽ തുമ്പിലി ന്നൊരുപൂവ്
തേൻ പനിനീരിൻ ചന്ദന കുറി ചാർത്ത്
പെൺ മാറ്റേറും ചുന്ദരി മുത്തേ
തിരി കോർക്കും ചിങ്ങ നിലാവിൽ
വരവീണാ നാദം നുകരാൻ വായോ
മന്ദാര കാറ്റിന്റെ മണമൂറും തീരത്ത്
നിറ നാഴി പൊന്നിൻ തിറയാട്ട്
കുമ്മാട്ടി ചോടിന്റെ ഒലികേക്കും നേരത്ത്
കഥയില്ലാ കുഞ്ഞിൻ നറുപാട്ട്
ഈ പുലർകാലം കൈനോക്കി
കുളിരോണം വന്നെത്തി
തെളി ദീപം കൊണ്ടൊരു വരവേൽക്ക്
ഈ പറമേളം തന്നൊരു തുടി തീർക്ക്
എൻ ചിന്ദൂര ചന്ദ്രിക മൊട്ടെ
അല തല്ലും കുഞ്ഞു കിനാവിൽ
ഒരുവാക്കിൻ സ്നേഹം പകരാൻ വായോ