നാട്ടുമാവിന്‍ കൊമ്പിലെ - F

നാട്ടുമാവിൻകൊമ്പിലെ ആരുമറിയാ-
ച്ചില്ലയില്‍
കൂടുമെനയും കിളിയുടെ കനവുകളില്‍
സ്നേഹോദയം
നാട്ടുമാവിൻകൊമ്പിലെ ആരുമറിയാ-
ച്ചില്ലയില്‍

പാരിജാതം കണ്‍‌തുറന്നു
അറിയാതൊരു പൂക്കാലം കൊടിയേറുന്നു 
കൂടണയും മൗനങ്ങള്‍ മണ്‍‌വീണയിലേതോ രാഗം തേടുന്നു വീണ്ടും വീണ്ടും
നിളയുടെ നിര്‍മ്മലവീചികളരുളിയ
താളങ്ങളിലാന്തോളനലഹരിയിലംഗനമാരുടെ
കാല്‍ത്തളമേളമുയര്‍ന്നു തിരുവാതിരയായ്
(നാട്ടുമാവിൻ...)

നടവരമ്പില്‍ മഞ്ഞുവീണു
നീരലയില്‍ കൈവളകള്‍ കൊഞ്ചിപ്പോയി
സിന്ദൂരം പെയ്യുന്നു കായാമ്പൂ-
മിഴികളിലഞ്ജനമലിയുന്നു‍ പുലരിക്കാറ്റില്‍
അമ്പലനടയിലും അരയാല്‍ത്തറയിലും
അരുണോദയമെഴുതുന്നു കവിതകള്‍
ഓരോ കവിതയും ഓടക്കുഴലിലണഞ്ഞു
തിരുവായ്‌മൊഴിയായ്
(നാട്ടുമാവിന്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nattumavin kombile - F

Additional Info

Year: 
1994

അനുബന്ധവർത്തമാനം