നാട്ടുമാവിന്‍ കൊമ്പിലെ - D

നാട്ടുമാവിന്‍ കൊമ്പിലെ
ആരുമറിയാച്ചില്ലയില്‍
കൂടുമെനയും കിളിയുടെ കനവുകളില്‍
സ്നേഹോദയം
നാട്ടുമാവിന്‍ കൊമ്പിലെ
ആരുമറിയാച്ചില്ലയില്‍
കൂടുമെനയും കിളിയുടെ കനവുകളില്‍
സ്നേഹോദയം
നാട്ടുമാവിന്‍ കൊമ്പിലെ
ആരുമറിയാച്ചില്ലയില്‍

പാരിജാതം കണ്‍‌തുറന്നു
അറിയാതൊരു പൂക്കാലം കൊടിയേറുന്നു (2)
കൂടണയും മൗനങ്ങള്‍ മണ്‍‌വീണയിലേതോ രാഗം
തേടുന്നു വീണ്ടും വീണ്ടും
നിളയുടെ നിര്‍മ്മലവീചികളരുളിയ
താളങ്ങളിലാന്തോളനലഹരിയിലംഗനമാരുടെ
കാല്‍ത്തളമേളമുയര്‍ന്നു തിരുവാതിരയായ്

നാട്ടുമാവിന്‍ കൊമ്പിലെ
ആരുമറിയാച്ചില്ലയില്‍
കൂടുമെനയും കിളിയുടെ കനവുകളില്‍
സ്നേഹോദയം
നാട്ടുമാവിന്‍ കൊമ്പിലെ
ആരുമറിയാച്ചില്ലയില്‍

നടവരമ്പില്‍ മഞ്ഞുവീണു
നീരലയില്‍ കൈവളകള്‍ കൊഞ്ചിപ്പോയോ
നടവരമ്പില്‍ മഞ്ഞുവീണു
നീരലയില്‍ കൈവളകള്‍ കൊഞ്ചിപ്പോയി
സിന്ദൂരം പെയ്യുന്നു കായാമ്പൂമിഴികളിലഞ്ജനമലിയുന്നു‍
പുലരിക്കാറ്റില്‍
അമ്പലനടയിലും അരയാല്‍ത്തറയിലും
അരുണോദയമെഴുതുന്നു കവിതകള്‍
ഓരോ കവിതയും ഓടക്കുഴലിലണഞ്ഞു
തിരുവായ്‌മൊഴിയായ്

നാട്ടുമാവിന്‍ കൊമ്പിലെ
ആരുമറിയാച്ചില്ലയില്‍
കൂടുമെനയും കിളിയുടെ കനവുകളില്‍
സ്നേഹോദയം
നാട്ടുമാവിന്‍ കൊമ്പിലെ
ആരുമറിയാച്ചില്ലയില്‍
കൂടുമെനയും കിളിയുടെ കനവുകളില്‍
സ്നേഹോദയം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
nattumavin kombile - D

Additional Info

Year: 
1994
Lyrics Genre: 

അനുബന്ധവർത്തമാനം