തിരയും തീരവും - M

തിരയും തീരവും ചുംബിച്ചുറങ്ങി
തരിവളകൾ വീണു കിലുങ്ങി
നദിയുടെ നാണം നുരകളിലൊതുങ്ങി
നദിയുടെ നാണം നുരകളിലൊതുങ്ങി
നനഞ്ഞ വികാരങ്ങൾ മയങ്ങി
മയങ്ങീ...മയങ്ങീ
തിരയും തീരവും ചുംബിച്ചുറങ്ങി

നീലപ്പൂഞ്ചേലയാൽ മാറിടം മറച്ചു
വേളിക്കസവിട്ട മണവാട്ടി
കടലിന്റെ കൈകളാൽ
നഖക്ഷതമേൽക്കുമ്പോൾ
തീരങ്ങളെ നീ ഓർക്കുമോ
തിരയുടെ വേദന മറക്കുമോ
തിരയും തീരവും ചുംബിച്ചുറങ്ങി

തൂമണി കാറ്റിനാൽ നൂപുരം കുലുങ്ങി
താളമുണർത്തും തരംഗിണി
സാഗരശയ്യയിൽ രതിസുഖമാടുമ്പോൾ
തീരങ്ങളെ നീ ഓർക്കുമോ
തിരയുടെ വേദന മറക്കുമോ
തിരയും തീരവും ചുംബിച്ചുറങ്ങി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thirayum theeravum - M

Additional Info

അനുബന്ധവർത്തമാനം