ചിത്രശിലാപാളികൾ

ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു - അതില്
നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ
വിഗ്രഹം കണ്ടെടുത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു

നീയാം മേനക നൃത്തംവെയ്ക്കും
നാല്‍പ്പാമരക്കാട്ടില്‍
നീയാം മേനക നൃത്തംവെയ്ക്കും
നാല്‍പ്പാമരക്കാട്ടില്‍
ഏതോ പുഷ്പശരം കൊണ്ടിന്നലെ
എന്റെ തപസ്സിളകി - കാമിനീ
എന്റെ തപസ്സിളകി
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു

നീയാം ഗായിക തംബുരു മീട്ടും
നവരാത്രിമണ്ഡപത്തില്‍
നീയാം ഗായിക തംബുരു മീട്ടും
നവരാത്രിമണ്ഡപത്തില്‍
നിന്റെ രതിസുഖസാരേ...
നിന്റെ രതിസുഖസാരേ കേട്ടി-
ട്ടെന്റെ മനസ്സിളകി - കാമിനീ
എന്റെ മനസ്സിളകി

ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു - അതില്
നിത്യമെനിയ്ക്കാരാധിക്കാന്‍ നിന്റെ
വിഗ്രഹം കണ്ടെടുത്തു
ചിത്രശിലാപാളികള്‍ കൊണ്ടൊരു
ശ്രീകോവിലകം ഞാന്‍ തീര്‍ത്തു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4.5
Average: 4.5 (2 votes)
Chithrasila palikal

Additional Info

അനുബന്ധവർത്തമാനം