പതിനേഴു തികയാത്ത യുവതി

പതിനേഴു തികയാത്ത യുവതി
കാണികൾക്കു നീ രൂപവതി - പ്രിയ
കാമുകർക്കു നീ പ്രേമവതി (പതിനേഴു..)
പ്രകൃതീ....പ്രകൃതി - പ്രകൃതി - പ്രകൃതി

എത്ര ശിൽപ്പികൾ നിൻ നടയിൽ
ദാരുശിൽപ്പ ഗോപുരം തീർത്തു
കല്ലിലെത്ര കവിതകൾ കൊത്തി
കാഴ്ചവെച്ചു അവർ കാഴ്ചവെച്ചു
പ്രകൃതീ....പ്രകൃതി - പ്രകൃതി - പ്രകൃതി

എത്ര ഗായകർ നിൻ തിരുമുൻപിൽ
രുദ്രവീണകൾ മീട്ടി
പുഷ്പിണികൾ - വൈശാഖങ്ങൾ
പൂചൂടിച്ചു നിന്നെ പൂചൂടിച്ചു (പതിനേഴു..)
പ്രകൃതീ....പ്രകൃതി - പ്രകൃതി - പ്രകൃതി

നിന്റെ പകലുകൾ നിന്റെ ത്രിസന്ധ്യകൾ
നിന്റെ ചന്ദ്രോദയങ്ങൾ
മാനവ ഹൃദയങ്ങൾക്കവയെല്ലാം
പ്രാണഹർഷങ്ങൾ
നിന്നൊടെങ്ങനെ യാത്രപറഞ്ഞു മടങ്ങും ഞാൻ
നിന്നെ സ്വപ്നം കാണാതെങ്ങനെ
നിദ്രയിലലിയും ഞാൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pathinezhu thikayaatha

Additional Info

അനുബന്ധവർത്തമാനം