ഇലത്തുമ്പിലും

ഇലത്തുമ്പിലും 
ഈ കുളിർ നിലാവിലും
ഇതു ചൂടുമെൻ കിനാവിലും
ഈണമലിയും പൂങ്കാറ്റിലും
ഒരേ സ്വരാമൃതം
(ഇലത്തുമ്പിലും...)

ആലോലം പൂങ്കൊമ്പിൽ
ആദ്യവാസന്തമായ്
ആരോമൽ പൊൻതൂവൽ
നീട്ടുമാനന്ദമായ്
നീ വരൂ വരൂ വിലോലം
നീ വരൂ വരൂ പ്രിയേ എൻ
സംഗീതമായ് സായൂജ്യമായ്
സാഫല്യമേകുന്ന സൗഭാഗ്യമായ്
(ഇലത്തുമ്പിലും...)

തേനോലും പൂന്തെന്നൽ
വീശുമീ വേളയിൽ
നീ പാടും തീരത്തെ
ശ്യാമയാമങ്ങളിൽ
നീ തരൂ തരൂ പരാഗം
നീ തരൂ തരൂ പ്രിയേ നിൻ
നീലോൽപലം നീലാഞ്ജനം
നീ തേടുമാനന്ദ നീരാജനം
(ഇലത്തുമ്പിലും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ila thumbilum