ശ്യാമരാധികേ തരൂ

ശ്യാമരാധികേ തരൂ രാഗസൗരഭം
മൂകവേണു തേടുമീ ഭാവസൗഭഗം
ശ്യാമരാധികേ തരൂ രാഗസൗരഭം
മൂകവേണു തേടുമീ ഭാവസൗഭഗം

ദൂരെ ദൂരെ സാഗരം
സാന്ധ്യശോഭ ചാർത്തവേ
നിന്റെ നീലകൺപീലികൾ
വീണ്ടുമാർദ്രമാകവേ
ശ്യാമരാധികേ തരൂ രാഗസൗരഭം
മൂകവേണു തേടുമീ ഭാവസൗഭഗം

ഏതു മൗനബിന്ദുവിൽ 
നിന്റെ നാദമൂറവേ
ജന്മസാഫല്യമേൽക്കുന്നു ഞാൻ
കാമിനീ മനോഹരീ
ശ്യാമരാധികേ തരൂ രാഗസൗരഭം
മൂകവേണു തേടുമീ ഭാവസൗഭഗം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Shyamaradhike tharoo