ശ്രാവണോദയം നിൻ മിഴികളിൽ

ശ്രാവണോദയം നിന്‍ 
മിഴികളില്‍ ഞാന്‍ തിരഞ്ഞു
ഒരു തെളിനീലനിലാക്കുളിരും
പഴയൊരു മണ്‍കുടം 
നെഞ്ചില്‍ തുളുമ്പിയ പാട്ടും
എന്‍ ജന്മാന്തരസ്മൃതിയില്‍ വരുമൊരു
ശ്രാവണോദയം നിന്‍ 
മിഴികളില്‍ ഞാന്‍ തിരഞ്ഞു

ഏതോ പുളകവും പൂക്കളുമായ്
ഇതിലെയോരോര്‍മ്മയും കൂടി
വിരുന്നിനെത്തുന്നൊരീ വേളയില്‍ ഞാനെന്‍ 
കരളിന്‍ നൊമ്പരം മായ്ക്കാനൊരു
ശ്രാവണോദയം നിന്‍ 
മിഴികളില്‍ ഞാന്‍ തിരഞ്ഞു

ഓരോ നിമിഷവും നീ വിടര്‍ത്തും
മധുരപ്രതീക്ഷതന്‍ പൂക്കള്‍
ഇതള്‍ നിവര്‍ത്തുന്നൊരീ സന്ധ്യയില്‍ വീണ്ടും
കരളലിഞ്ഞൊന്നു ഞാന്‍ പാടാമൊരു

ശ്രാവണോദയം നിന്‍ 
മിഴികളില്‍ ഞാന്‍ തിരഞ്ഞു
ഒരു തെളിനീലനിലാക്കുളിരും
പഴയൊരു മണ്‍കുടം 
നെഞ്ചില്‍ തുളുമ്പിയ പാട്ടും
എന്‍ ജന്മാന്തരസ്മൃതിയില്‍ വരുമൊരു
ശ്രാവണോദയം നിന്‍ 
മിഴികളില്‍ ഞാന്‍ തിരഞ്ഞു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sravanodayam nin mizhikalil