ആതിര രാവിൽ

ആതിരരാവിൽ നീ ചിന്നും മഴയായ് 
പൗർണ്ണമിത്തിങ്കൽ നിൻ ചിരിയായ് വിടർന്നു 
പൂമരക്കൊമ്പിൽ നീ പൂക്കും നിനവായ് 
ആൽമരച്ചോട്ടിൽ നീ നെയ്യും കനവായ് 
ഈ രാത്രി മായാതെയായീണങ്ങൾ മൂളുന്നുവോ 
പൂങ്കാറ്റുവീശുന്നുവോ പൂങ്കിളി പാടുന്നുവോ  
നിറം ചാർത്തുന്നു വസന്തം അതിൽ പെയ്യുമീ സുഗന്ധം 
നിറയാം ഒഴുകാം വയൽപ്പൂക്കൾമാലയായിടാം    

വനമലരിൻ ഗന്ധമായ് 
ചെറുകിളികൾ കുറുകുമീ 
പുഴയരികിൻ കുളിരിലായ് 
നിറയൂ നീ എന്നിൽ മധുമഴയായ് 

നിറമിഴികൾ തേടുമീ 
നനവുണരും തീരമായ് 
തിരകളിലെ പ്രണയമായ് 
ആണയൂ നീ എന്നിൽ അലകടലായ് 

എന്നും തേൻമാരിയായ് പെയ്യും സായന്തനം 
ചായം തൂകുന്നൊരീ മായചിറകേറി വാ  
ദീപമായ് തെളിയുന്നു നീ എന്നും ദേവശില്പമേ  
ആതിരരാവിൽ നീ ചിന്നും മഴയായ് 
പൗർണ്ണമിത്തിങ്കൽ നിൻ ചിരിയായ് വിടർന്നു 

പ്രിയതരമാം ഓർമ്മകൾ അകമിഴികൾ പുൽകുമീ 
പുലരികളിൽ നിറയുവാൻ 
ഒഴുകൂ നീ എന്നിൽ മധുരവമായ് 

ചിറകുകളിലേറി നാം പറവകൾ പോലെയായ് 
പുതുവഴികൾ തേടവേ 
നിറയൂ നീ എന്നിൽ പുതുനിഴലായ്‌ 
 
എന്നും ഹൃദുരാഗമായ് മീട്ടും പൊൻവീണയിൽ 
എന്നും ശ്രുതിയായി നീയെന്നിൽ പ്രിയഭാവമായ്
മോഹമായ് നിറയുന്നു എന്നിൽ ജീവരാഗമേ  
ആതിരരാവിൽ നീ ചിന്നും മഴയായ് 
പൗർണ്ണമിത്തിങ്കൽ നിൻ ചിരിയായ് വിടർന്നു 
പൂമരക്കൊമ്പിൽ നീ പൂക്കും നിനവായ് 
ആൽമരച്ചോട്ടിൽ നീ നെയ്യും കനവായ് 
ഈ രാത്രി മായാതെയായീണങ്ങൾ മൂളുന്നുവോ 
പൂങ്കാറ്റുവീശുന്നുവോ പൂങ്കിളി പാടുന്നുവോ  
നിറം ചാർത്തുന്നു വസന്തം അതിൽ പെയ്യുമീ സുഗന്ധം 
നിറയാം ഒഴുകാം വയൽപ്പൂക്കൾമാലയായിടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Athira Raavil

Additional Info

Year: 
2020

അനുബന്ധവർത്തമാനം