പാട്ട് പാട്ട് പാട്ട്
പാട്ട് പാട്ട് പാട്ട്
ഓ ..കൂട്ട് കൂട്ട് കൂട്ട്
പാട്ട് പാട്ട് പാട്ട് പാടി
കൂട്ട് കൂട്ട് കൂട്ട് കൂടി
നാട്ടുമാവിലൂയൽ കെട്ടിയാടും
അ ആ ആടും അ ആ ആടും
നാടോടിക്കാറ്റേ ..
കണ്ടില്ലേ കണ്ടില്ലേ കണ്ടില്ലേ
ചെല്ലതുമ്പിക്കവിൾ തുടുപ്പ്
കേട്ടില്ലേ കേട്ടില്ലേ കേട്ടില്ലേ
ചങ്കിനുള്ളിൽ മിടിമിടിപ്പ്
തൂവാനപ്പന്തൽ താഴെ
പൂത്തുമ്പി പെണ്ണുങ്ങൾക്ക്
എങ്ങുന്നോ കൂട്ടിന്നെത്തി
മോഹംപോലെ രണ്ടാള്
ആഹാ രണ്ടുപേരും രണ്ടു മെയ്യാ-
ണുള്ളു രണ്ടും ഒന്നാണേ
ഇരുകൺ നിറഞ്ഞാൽ കൂടെവേറെ
രണ്ടു കണ്ണും കൂട്ടാവാനുണ്ടേ ..
അ ആ ..
പാട്ട് പാട്ട് പാട്ട്
ഓ ..കൂട്ട് കൂട്ട് കൂട്ട്
പാട്ട് പാട്ട് പാട്ട് പാടി
കൂട്ട് കൂട്ട് കൂട്ട് കൂടി
നാട്ടുമാവിലൂയൽ കെട്ടിയാടും
അ ആ ആടും അ ആ ആടും
നാടോടിക്കാറ്റേ ..
മിഴിയിടഞ്ഞേ തമ്മിൽ മിഴിയിടഞ്ഞേ
ചുണ്ടേതോ മൂളിപ്പാട്ടിൻ
മധു കുടഞ്ഞേ
ചിരി വിരിഞ്ഞേ പിന്നെ ചിരിവിരിഞ്ഞേ
ചൊല്ലാതെ തമ്മിൽ തമ്മിൽ
മനസ്സറിഞ്ഞേ
അവർ കൂടുന്ന നേരത്ത്
കനവിന്റെ ഇറയത്ത്
കുറുമ്പിന്റെ സുഖമുള്ള
തത്ത കിന്നാരം
പാട്ട് പാട്ട് പാട്ട്
ഓ ..കൂട്ട് കൂട്ട് കൂട്ട്
പാട്ട് പാട്ട് പാട്ട് പാടി
കൂട്ട് കൂട്ട് കൂട്ട് കൂടി
നാട്ടുമാവിലൂയൽ കെട്ടിയാടും
അ ആ ആടും അ ആ ആടും
നാടോടിക്കാറ്റേ ..
തിരിതെളിഞ്ഞേ സ്വർണ്ണ തിരിതെളിഞ്ഞേ
മോഹങ്ങൾ വീതം വെക്കും
ദിനമണഞ്ഞെ..
കഥ പറഞ്ഞേ കാലം കഥ പറഞ്ഞെ
ആനന്ദം കൊണ്ടീ വീടിൻ
അറ നിറഞ്ഞേ ...
ഇനി നാളത്തെ മാനത്ത്
പുലരുന്ന സമയത്ത്
മലർപന്തൽ നിറയട്ടെ
സങ്കൽപ്പ താരം
ഓ ഓ ഓ ....
പാട്ട് പാട്ട് പാട്ട്
ഓ ..കൂട്ട് കൂട്ട് കൂട്ട്
പാട്ട് പാട്ട് പാട്ട് പാടി
കൂട്ട് കൂട്ട് കൂട്ട് കൂടി
നാട്ടുമാവിലൂയൽ കെട്ടിയാടും
അ ആ ആടും അ ആ ആടും
നാടോടിക്കാറ്റേ ..