എന്റെ നെഞ്ചിനുള്ളില്

എന്റെ നെഞ്ചിനുള്ളില് കാറ്റിലാടണ കൂടിരുപ്പുണ്ട്...
കൂട്ടിനുള്ളില്  രണ്ടിളം കിളി പൈതങ്ങളുണ്ട്...
പൈതങ്ങള്‍ക്കൊരു താലി കെട്ടുണ്ട്...
തക താലി കെട്ടണ രണ്ട് പേരുണ്ട്...
ആരാണെന്നെ... ആരാണെന്നെ ... പറ പറ പ പ...
ആരാണെന്നെ... ആരാണെന്നെ ... പറ പറ

മേലെ വിണ്ണിലെ....അങ്ങ് മേലെ വിണ്ണിലെ മൂപ്പര്‌ക്കൊരു പുസ്തകമുണ്ട്
ആ പുസ്തകത്തില് പോയതുമിനി വരണതുമുണ്ട്...
അതിലൊരു താളില്‍...തിരുഹിതമുണ്ട്...
എനിക്കത് ചൊല്ലാന്‍, ഉയിര്‍വിളിയുണ്ട്...
ഉടയവന്‍ വിധിച്ചവരുടെ പേരെനിക്കെന്റെ നാക്കിന്‍ തുമ്പത്ത് വന്നു നില്‍പ്പുണ്ട്...
ആരാണെന്നെ... ആരാണെന്നെ ... പറ പറ പ പ..
ആരാണെന്നെ... ആരാണെന്നെ ... പറ പറ

എന്റെ നെഞ്ചിനുള്ളില്....
നെഞ്ചിനുള്ളില് കാറ്റിലാടണ കൂടിരുപ്പുണ്ട്...
ചെറു കൂട്ടിനുള്ളില്  രണ്ടിളം കിളി പൈതങ്ങളുണ്ട്...
ഈ പൈതങ്ങള്‍ക്കൊരു താലി കെട്ടുണ്ട്...
തക താലി കെട്ടണ
തക താലി കെട്ടണ രണ്ട് പേരുണ്ട്...
 
തലയെന്നു കിളി വിടാന്‍ പിറന്നവരൊത്തിരിയുണ്ട്.
തനി നേരുചൊല്ലുകില്‍ ഒത്തവരതിലെത്തറയുണ്ട്...
മറുപടി ചൊല്ലാന്‍ തരി മടിയുണ്ട്... 
അതുപടി രണ്ടായ്‌ ഉലകിതിലുണ്ട്...
ചട പട ചങ്കിടിപ്പുണ്ട് സമ്മതത്തിന് കണ്ണും വിട്ട്ട്ട്... പമ്മി നില്‍പ്പുണ്ട് ...
ആരാണെന്നെ... ആരാണെന്നെ ... പറ പറ പ പ..
ആരാണെന്നെ... ആരാണെന്നെ പറ പറ

എന്റെ നെഞ്ചിനുള്ളില് കാറ്റിലാടണ കൂടിരുപ്പുണ്ട്...
കൂട്ടിനുള്ളില്  രണ്ടിളം കിളി പൈതങ്ങളുണ്ട്...
കിളി പൈതങ്ങള്‍ക്കൊരു താലി കെട്ടുണ്ട്...
തക താലി കെട്ടണ
തക താലി കെട്ടണ രണ്ട് പേരുണ്ട്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ente nenjinullil

Additional Info

Year: 
2012

അനുബന്ധവർത്തമാനം