അല്ലിമലർക്കാവിൽ പൊന്നൊളി
അല്ലിമലർക്കാവിൽ പൊന്നൊളി തൂകി
ആയിരം നാളങ്ങൾ പൂക്കുമ്പോൾ
വെണ്മുകിലിൻ തേരുകൾ താഴുമ്പോൾ
മായാരൂപിണീ മഹിമതൻ തീരാവാഹിനി
കരുണതൻ വാരിധീ -നിന്റെ
പൊന്നിൻ ചിലമ്പൊലി കേൾപ്പൂ
(അല്ലിമലർ...)
കരൾ തന്നെ തുടിയാക്കി പാടീടാം ഞങ്ങൾ
കമനീ നിൻ നടയിൽ നൃത്തമാടീടാം ഞങ്ങൾ
ഇനിയും നിൻ ഉടവാളിൽ
അണിമിന്നൽ ഒളി പാകി
അവനിയിൽ അണയൂ നീ
ദേവീ...ദേവീ...
സർവദുഃഖനാശിനീ സർവദുരിതവാരിണീ
ഭദ്ര വരദ രുദ്ര ലളിത കൗശികിയേ
(അല്ലിമലർ...)
വരമെല്ലാം നൽകാനായ് വാഴുന്നോൾ നീയേ
എന്നെന്നും ധർമ്മങ്ങൾ കാക്കുന്നോൾ നീയേ
ഇരുൾ മൂടും പാരാകെ
അസുരന്മാർ നിറയുമ്പോൾ
കനൽമിഴി തുറക്കൂ നീ
ദേവീ...ദേവീ...
സർവലോകപാലകേ സർവശക്തിദായികേ
സർവലോകപാലകേ സർവശക്തിദായികേ
ആ....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Allimalarkkavil ponnoli
Additional Info
Year:
1992
ഗാനശാഖ: