വർണ്ണത്തുടുവിരൽ
വര്‍ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു-
മുള്ളില്‍ക്കനവൊരു തങ്കത്തംബുരുവായ്
താളത്തളിര്‍മഴ നമ്മള്‍ക്കരുളിയ
ഭാവപ്പൊലിമയിലാടിത്തളരുകയായ്
തളകളിളകി...തളിരുടലുമിളകി
മൊഴികളൊഴുകി...പുതു കവിത വിതറി
സ്വയം മയങ്ങിയ മണിക്കിനാക്കളിലുണര്‍ന്ന
പഞ്ചമമുതിരുമഴകിലൊരു
വര്‍ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു-
മുള്ളില്‍ക്കനവൊരു തങ്കത്തംബുരുവായ്
താളത്തളിര്‍മഴ നമ്മള്‍ക്കരുളിയ
ഭാവപ്പൊലിമയിലാടിത്തളരുകയായ്
മാരിമുകില്‍ മായും മാനം
താരമണിഹാരം ചാര്‍ത്തി
കനകമുടിയാടും സായാഹ്നമായ്
നീലനിഴലോലും മഞ്ഞിന്‍
തൂവലൊളി ചിന്നും കണ്ണില്‍
പവിഴമണി കോര്‍ക്കും സാമീപ്യമായ്
കുരുന്നോര്‍മ്മയില്‍...കുരുന്നീറനായ്
മനസ്സില്‍ നീളെ മണിപ്പൂ മൂടും
ആര്‍ദ്ര ഭാവഗീതമായ് വരൂ
വര്‍ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു-
മുള്ളില്‍ക്കനവൊരു തങ്കത്തംബുരുവായ്
താളത്തളിര്‍മഴ നമ്മള്‍ക്കരുളിയ
ഭാവപ്പൊലിമയിലാടിത്തളരുകയായ്
കാറ്റിലൊരു കന്നിപ്പൂവിന്‍
കാതരമൊരാശാഗന്ധം
കരളിതളിലേറ്റും തേന്‍തുമ്പിയായ്
ചാരുതര വീണാനാദം
കാതുകളിലിമ്പം ചേര്‍ക്കും
തരളമധുരാഗം നീ മൂളവേ
ഇനി കാണുമീ...കിനാപ്പീലികള്‍
മനസ്സില്‍ മെല്ലെ വരയ്ക്കും
വര്‍ണ്ണരാജിയായി വന്നു ചേരുമോ
വര്‍ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു-
മുള്ളില്‍ക്കനവൊരു തങ്കത്തംബുരുവായ്
താളത്തളിര്‍മഴ നമ്മള്‍ക്കരുളിയ
ഭാവപ്പൊലിമയിലാടിത്തളരുകയായ്
തളകളിളകി...തളിരുടലുമിളകി
മൊഴികളൊഴുകി...പുതു കവിത വിതറി
സ്വയം മയങ്ങിയ മണിക്കിനാക്കളിലുണര്‍ന്ന
പഞ്ചമമുതിരുമഴകിലൊരു
വര്‍ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടു-
മുള്ളില്‍ക്കനവൊരു തങ്കത്തംബുരുവായ്
താളത്തളിര്‍മഴ നമ്മള്‍ക്കരുളിയ
ഭാവപ്പൊലിമയിലാടിത്തളരുകയായ്