കാതോരമാരോ - M
കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെന്‍ ഉള്ളിനുള്ളിലെന്നുമെന്നും
വരമേകും...
തൂവെണ്‍കിനാവിന്‍ പൊന്‍തൂവലാലെന്‍
ഏകാന്തമൗനം നീയലിഞ്ഞലിഞ്ഞു തഴുകി
ലയലോലം...
നിറസന്ധ്യകളില്‍ നറുമുന്തിരിപോല്‍
ചെറുതാരകളുതിരുമ്പോള്‍
കളിയാടാനും കഥപറയാനും
കനവിലൊരൂഞ്ഞാലുണരും
നിന്‍ കുരുന്നു മോഹശലഭം അതിലാടും
കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെന്‍ ഉള്ളിനുള്ളിലെന്നുമെന്നും
വരമേകും
ചിറകാര്‍ന്നുണരും വനനീലിമയില്‍
മനമുതിര്‍മണിയണിയുമ്പോള്‍
സ്വരതന്ത്രികളില്‍ വരമന്ത്രവുമായ്
ശുഭകര ഗാഥകള്‍ പാടാം
കൂടണഞ്ഞു വീണ്ടുമുണര്‍വ്വിന്‍ കണിയാവാം
കാതോരമാരോ മൂളുന്നൊരീണം
ശ്രീരാഗമായെന്‍ ഉള്ളിനുള്ളിലെന്നുമെന്നും
വരമേകും...
തൂവെണ്‍കിനാവിന്‍ പൊന്‍തൂവലാലെന്‍
ഏകാന്തമൗനം നീയലിഞ്ഞലിഞ്ഞു തഴുകി
ലയലോലം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
Kathoramaro - M
Additional Info
Year:
1993
ഗാനശാഖ: