കതിരിടും കണിവിളക്കണഞ്ഞു

കതിരിടും കണിവിളക്കണഞ്ഞു
കണ്‍‌കോണിലിരുള്‍ക്കിളി കരഞ്ഞു
മനസ്സിന്റെ മഴനിഴല്‍‌ക്കൂട്ടില്‍
മൗനം മാത്രം നിറഞ്ഞു
(കതിരിടും...)

ഇരുളുമീ വഴിയില്‍ നിന്‍ നാളം തേടുമ്പോള്‍
ഇടറുമെന്‍ മൊഴികളാല്‍ മൂകം തേങ്ങുമ്പോള്‍
ഓര്‍മ്മകളില്‍ നിറമെഴുമൊരോര്‍മ്മകളില്‍
വരമെഴും വസന്തത്തിന്‍ ശ്രുതിയായ്
വീണ്ടും നീ വന്നെങ്കില്‍
(കതിരിടും...)

തളരുമീ കരളില്‍ നീ താരാട്ടായെങ്കില്‍
ഉരുകുമെന്‍ ഉയിരില്‍ നീ പൂങ്കാറ്റായെങ്കില്‍
കണ്മണിയായ് കൊതി വിതറുമുണ്ണിയെ
നിന്‍ ചിരി കൊണ്ടു തഴുകിത്തലോടാന്‍
വീണ്ടും നീ വന്നെങ്കില്‍
(കതിരിടും...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Kathiridum kanivilakkananju

Additional Info

Year: 
1993

അനുബന്ധവർത്തമാനം