പാടാനറിയില്ല എങ്കിലും

പാടാനറിയില്ല എങ്കിലും മാനസം
പാടുവാന്‍ മോഹിച്ചുപോയി

പാടാനറിയില്ല എങ്കിലും മാനസം
പാടുവാന്‍ മോഹിച്ചുപോയി
ആ നീലക്കണ്ണുകള്‍ എന്നിലുറങ്ങുന്ന
സപ്തസ്വരങ്ങളെ തൊട്ടുണര്‍ത്തീ
പാടാനറിയില്ല എങ്കിലും മാനസം
പാടുവാന്‍ മോഹിച്ചുപോയി

നര്‍‌ത്തനമാടുന്ന കോലമയിലിന്റെ
ഷഡ്‌ജസ്വരമെന്നില്‍ തേന്‍ നിറച്ചു
ക്രൗഞ്ചക്കിളിയുടെ കൊഞ്ചലില്‍‌നിന്നല്ലോ
മധ്യമമെന്തെന്നു ഞാനറിഞ്ഞു
പ്രകൃതീ നീയൊരു പാട്ടുകാരീ
ആരെയും പാടിക്കും കൂട്ടുകാരി
ദേവാമൃതത്തിന്റെ നാട്ടുകാരീ..
പാടാനറിയില്ല എങ്കിലും മാനസം
പാടുവാന്‍ മോഹിച്ചുപോയി

പുള്ളിക്കുയിലിന്റെ കൂജനം കേട്ടപ്പോള്‍
പഞ്ചമമെന്തെന്നു ഞാനറിഞ്ഞൂ
അശ്വനിനാദത്തില്‍ ധൈവതം കേട്ടു ഞാന്‍
വിശ്വം മുഴുവനും ഗാനമയം
പ്രകൃതീ നീയൊരു പാട്ടുകാരി
ആരെയും പാടിക്കും കൂട്ടുകാരീ
ദേവാമൃതത്തിന്റെ നാട്ടുകാരീ

പാടാനറിയില്ല എങ്കിലും മാനസം
പാടുവാന്‍ മോഹിച്ചുപോയി
ആ നീലക്കണ്ണുകള്‍ എന്നിലുറങ്ങുന്ന
സപ്തസ്വരങ്ങളെ തൊട്ടുണര്‍ത്തീ
പാടാനറിയില്ല എങ്കിലും മാനസം
പാടുവാന്‍ മോഹിച്ചുപോയി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paadanariyilla enkilum