ദ്രോണപുഷ്പഹാരമണിഞ്ഞു

Year: 
2000
Dronapushpaharamaninju
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

ആ.....
ദ്രോണപുഷ്പഹാരമണിഞ്ഞു
ശ്യാമളാംഗി യാമിനി
എന്തു താമസമിനിയും വരുവാന്‍
എന്റെ സ്വപ്ന‌മോഹിനീ
(ദ്രോണപുഷ്പ...)

പാല പൂത്ത പാതിരാവില്‍
പാല്‍‌നിലാക്കുളിരലയില്‍
എത്ര സുന്ദരിയാണീ രജനി
എത്ര മനോഹാരിണി
ആ.....(പാല..)
കാത്തിരിപ്പൂ ഞാന്‍ നിന്നെ
കല്‌പനയിലെ കാമിനീ
(ദ്രോണപുഷ്പ...)

നീലവാന വൃന്ദാവനിയില്‍
നൂറു നൂറു പൂ വിരിയുമ്പോള്‍
ഏകപുഷ്പ സുന്ദരമാണെന്‍
മൂകരാഗ നന്ദനം
ധസരിഗമഗ ഗമപസ നിധപമഗമപ
മനിധനിപധമപ നിധപമഗരി രിമഗരിസ
(നീലവാന...)
നോക്കിരിപ്പൂ ഞാന്‍ നിനക്കായ്
ദേവലോകനന്ദിനീ
(ദ്രോണപുഷ്പ...)

Drona pushpa haramaninju syamalangi yamini.. (Sivadas kurumathur )