കണ്ണാടി ആദ്യമായെൻ - M

ആ....
കണ്ണാടി ആദ്യമായെൻ
ബാഹ്യരൂപം സ്വന്തമാക്കി
ഗായികേ നിൻ സ്വരമെൻ
ചേതനയും സ്വന്തമാക്കി
ചേതനയും സ്വന്തമാക്കി

പാലലകളൊഴുകിവരും
പഞ്ചരത്നകീർത്തനങ്ങൾ
പാടുമെന്റെ പാഴ്‌സ്വരത്തിൽ
രാഗഭാവം നീയിണക്കീ
നിന്റെ രാഗസാഗരത്തിൻ‍
ആഴമിന്നു ഞാനറിഞ്ഞൂ
(കണ്ണാടി...)

കോടിസൂര്യകാന്തിയെഴും
വാണിമാതിൻ ശ്രീകോവിൽ
തേടിപ്പോകുമെൻ വഴിയിൽ
നിൻ മൊഴികൾ പൂവിരിച്ചൂ
നിന്റെ ഗാനവാനമാർന്ന
നീലിമയിൽ ഞാനലിഞ്ഞു
(കണ്ണാടി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Kannadi adyamayen - M