അണിഞ്ഞു അംഗരാഗം

അണിഞ്ഞു അംഗരാഗം 
നിലാവും നിന്‍ കിനാവും
അറിഞ്ഞു അന്തരംഗം 
പ്രിയങ്കേ കാവ്യഗംഗേ
സുമാംഗീ‍ പാരിജാതം നിന്‍ മാനസം
ഞാനതിന്‍ ഗന്ധമേല്‍ക്കും 
പ്രേമഗന്ധര്‍വ്വന്‍
(അണിഞ്ഞു...)

അപര്‍‌ണ്ണേ നിന്‍ തപസ്സില്‍ 
അലിഞ്ഞൂ ഞാന്‍
ശിശിരം മഞ്ഞില്‍‌ പോലെ
അപര്‍‌ണ്ണേ നിന്‍ തപസ്സില്‍ 
അലിഞ്ഞൂ ഞാന്‍
നിഷ്‌കളങ്കം നിന്റെ സ്നേഹം
നിനവറിഞ്ഞതിന്നു മാത്രം
ദേവീ...ദേവീ...ഓ...
(അണിഞ്ഞു...)

ഹൃദന്തം തന്നുനിന്നു വസന്തശ്രീ
സ്‌മേരം പൂവായ് തൂകി
ഹൃദന്തം തന്നുനിന്നു വസന്തശ്രീ
കണ്ണന്‍ രാഗപൂവനത്തെ 
കണ്ടറിഞ്ഞു വൈകി മാത്രം
രാധേ...ഗാഥേ...ഓ...
(അണിഞ്ഞു...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Aninju angaragam