കാണാക്കൊമ്പിൽ പൂക്കും

കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം
കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം
ഈ ഞാൻ തേടി..  ദ്വാപരമുടിയിൽ
ചൂടിയ പീലിക്കണ്ണിൽ കണ്ണിൽ
എന്നെ എന്നെ ഇന്നും
കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം

എന്നിലെ എന്നിൽ രാഗം തൂകി
കനിഞ്ഞുവല്ലോ യാദവൻ
എന്നിലെ എന്നിൽ രാഗം തൂകി
കനിഞ്ഞുവല്ലോ യാദവൻ
ആലിലയാകും... 
ആലിലയാകും അന്തരാത്മാവിൽ
നിറയെ നീയേ പ്രിയമാനസാ
കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം
കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം

മനവും  കനവും നിനവും ചാലേ
അറിഞ്ഞു വന്നോരഴകേ 
മനവും കനവും നിനവും ചാലേ
അറിഞ്ഞു വന്നോരഴകേ 
വേണുവിലൂറും ആ. . . . 
മഗരിസനീ. .. ഗസനിധ മധപമ
നിരിധപമാ രിഗസാ. . 
വേണുവിലൂറും ഗാനാനന്ദം
വേണം ചൊല്ലീ പ്രിയഗോപിക

കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം
കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം
ഈ ഞാൻ തേടി..  ദ്വാപരമുടിയിൽ
ചൂടിയ പീലിക്കണ്ണിൽ കണ്ണിൽ
എന്നെ എന്നെ ഇന്നും
കാണാക്കൊമ്പിൽ പൂക്കും 
നീലക്കായാമ്പൂവോ സ്നേഹം

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanaakkombil pookkum

Additional Info

Year: 
1992
Lyrics Genre: 

അനുബന്ധവർത്തമാനം