ഉണരെടീ നീ
കൌസല്യാ സുപ്രജാ രാമാ പൂർവ്വസന്ധ്യാ പ്രവർത്തതെ
ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമാഹ്നികം
ഉണരെടീ നീ ഉണരൂ കിടാത്തീ
പുലർവെട്ടം ഉദിക്കണ മുൻപേ
പണിയുണ്ടെടീ നൂറതുകൂട്ടം
ഇന്നാപിടി താക്കോൽക്കൂട്ടം
പാടത്തു പണിക്കും പോണം
പുരനോക്കാൻ ആളും വേണം
എന്താണെടീ കുത്തണ നോട്ടം
നല്ലോണമടിക്കടീ മുറ്റം
(ഉണരെടീ.. )
അരിവാളുപിടിക്കാൻ പോലും
അറിയാത്തൊരു പെണ്ണേ കേട്ടോ
അരനാഴിക നേരം കൊണ്ടേ
കൊയ്തോണം പുഞ്ചക്കണ്ടം
നെല്ലെണ്ണി നിറച്ചോണം പത്തായം
തകതിമി തോ
നെല്ലെണ്ണി നിറച്ചോണം പത്തായം
തകതിമി തോ
ഇല്ലെങ്കിൽ നിനക്കില്ലിനിയത്താഴം
തകതിമി തോ
ഇല്ലെങ്കിൽ നിനക്കില്ലിനിയത്താഴം
തകതിമി തോ
(ഉണരെടീ.. )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Unaredee nee
Additional Info
Year:
2012
ഗാനശാഖ: