സൂര്യനെ കൈതൊടാൻ

സൂര്യനെ കൈതൊടാൻ ഗോപുരം തേടിയും
ഓ...  പാതിരാ തിങ്കളിൻ തൂമുഖം നോക്കിയും 
കൂട്ടിലിരുന്നു മോഹിച്ച ചെറുകിളി
കൂടുതുറന്നു പാറുന്ന നേരം
നൂറുകരങ്ങൾ നീട്ടുന്നു പരിമളമാസം
ഓ... അരികത്തായി മോഹാരാമം
അതിരില്ലാതെ ആകാശം
ഉയിരിൻ ചിറകിൽ നിറയുന്നല്ലോ
അളവില്ലാതെ ആവേശം..
ഓഹഹോ.. ഓഹഹോ...

മിന്നാരങ്ങൾ മിന്നും‌പോലെ
ഏതേതോ പൊന്നുംനാണം കണ്ണിന്നുള്ളിൽ മിന്നി
മീനാരത്തിൻ കാണാക്കൊമ്പിൽ
വെണ്മേഘപ്പെണ്ണിനൊപ്പം ഊഞ്ഞാലാടിത്തങ്ങീ
പാടി എത്തും നേരം കാതിൽ ഏതോ വീണാനാദം പോലെ
ആരോ ആരോ മെല്ലെയോതി നിന്റേതാ‍ണീ മായാലോകം

മുത്തുച്ചിറകുമുത്തും മഴമുത്തിൻച്ചൊടികളോ 
ഈ നഗരക്കടലിലാടും തിരമാലത്തെന്നലോ ( സൂര്യനെ)

പുലരിപ്പൂക്കൾ പൂക്കും മുൻപേ
ഉല്ലാസക്കല്ലോലങ്ങൾ നെഞ്ചിന്നുള്ളിൽ ചിമ്മീ
സല്ലാപത്തിൻ സംഗീതത്തിൽ 
സഞ്ചാരിക്കാറ്റിന്നൊപ്പം ഊരുംച്ചുറ്റിത്തെന്നീ
ഓരോനേരം കാണുമ്പോഴും ചായം മാറും ചിത്രം‌പോലെ
ഏറെ ചന്തം തോന്നും നാളിന്നോരോ കോണും തന്റേതാക്കി

സ്വപ്നക്കരയിൽ നിൽക്കും ചെറുപക്ഷിക്കതിശയം
ഋതുവർണ്ണപ്പൊലിമയോടെ ഒരു സ്വർഗ്ഗം നെയ്തുവോ  ( സൂര്യനെ)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
sooryane kaithodaan