കല്യാണപ്രായത്തിൽ പെണ്ണുങ്ങൾ ചൂടുന്ന
ഓ....ഹോയ്...ആ..
കാടു കുളിരണ് കൂടു കുളിരണ്
മാറിലൊരുപിടി ചൂടുണ്ടോ...
ഓ.... ഓ.. ഓ.....
കല്യാണപ്രായത്തില്‍ പെണ്ണുങ്ങള്‍ ചൂടുന്ന
കന്മദപ്പൂ കണ്ണമ്പൂവുണ്ടോ
കൂടെവന്നേ പോ - ആണ്‍കിളീ
ചൂടു തന്നേ പോ
(കല്യാണ...)
കന്നിമണ്ണിന്റെ പൂമെയ്
മാനം മാറോടു ചേര്‍ത്തു
പുഞ്ചനെല്ലിന്റെ നാണം
മഞ്ഞുമൂടിപ്പൊതിഞ്ഞു - ഇന്നുരാവില്‍
നിന്റെ വെള്ളിച്ചിറകുകള്‍ തുള്ളുന്ന
തിരുനെല്ലിക്കാട്ടില്‍
ചുണ്ടില്‍ നീ കൊത്തിനല്‍കുന്ന
ഞാവല്‍പ്പഴത്തിനു വന്നൂ -
വന്നു ഞാന്‍...
(ഹോയ് ..കാടു കുളിരണ്..)
കയ്യില്‍ തേന്‍കുഴലുണ്ടോ
കാട്ടുതേക്കിന്‍ ചാറുണ്ടോ
ആറ്റുതീരത്തിലാണോ
കാവല്‍മാടത്തിലാണോ - നിന്‍ മയക്കം
തിങ്കള്‍പ്പൊന്നിന്‍ കലപ്പകൊണ്ടുഴുതിട്ട
വയനാടന്‍ മണ്ണില്‍
ആരുമാരും വിതയ്ക്കാത്ത
മുത്തു വിതയ്ക്കുവാന്‍ പോരൂ -
പോരു നീ...
(ഹോയ്... കാടു കുളിരണ്..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Kalyana Prayathil
Additional Info
Year:
1974
ഗാനശാഖ: