കടലുകള്‍ താണ്ടി ബന്ന്
കടലുകള്‍ താണ്ടി ബന്ന്
കാണാപ്പൊന്നും തേടി ബന്ന്
ഞമ്മന്റെ നാട്ടിലെ ദജ്‌ജാലുമാരുടെ
കസേരപ്പോരുകള്‍ ...പാട്
കടലുകള്‍ താണ്ടി ബന്ന്
കാണാപ്പൊന്നും തേടി ബന്ന്
നാട് വിട്ടോടീ വീട് വിട്ടോടീ
വന്നടത്താഹെ കണ്ടടത്താഹെ
പന്തപ്പടയൊരുക്കം – അയ്യോ
നാട് വിട്ടോടീ വീട് വിട്ടോടീ
വന്നടത്താഹെ കണ്ടടത്താഹെ
പന്തപ്പടയൊരുക്കം
കണ്ട് ഭയന്ന് പോയ് സ്കഡ് മിസ്സൈലും
പാട്രിയേറ്റും കൂട്ടിയിടിച്ച്
തലയ്ക്കു മേലും കാലിന്നടിയിലും
തകരും മിസ്സൈലുകള്‍ - അളിയാ
കടലുകള്‍ താണ്ടി ബന്ന്
കാണാപ്പൊന്നും തേടി ബന്ന്
അതിമോഹം കൊണ്ടോടീ
സ്വര്‍ണ്ണപ്പാടം കണ്ടെത്തീ
ആയിരം സ്വപ്നം തിരമാലകളായ്
എണ്ണപ്പാടകളായ്
ഇരവും പകലും ബേലയെടുത്ത്
നേടിയതെല്ലാം വെള്ളത്തിലായി
ഇബിലീസിന്റെ പിടിയിലമര്‍ന്ന്
തകര്‍ന്നു പോയളിയാ – പാട്
കടലുകള്‍ താണ്ടി ബന്ന്
കാണാപ്പൊന്നും തേടി ബന്ന്
ബന്ന നാടും പോയീ
സ്വന്ത നാടും പോയീ
സ്വര്‍ഗ്ഗത്തിലല്ല നരകത്തിലല്ലാ
ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍
നാട്ടിലോട്ടു ചെന്നാല്‍
തിന്തിക്കിണ തോം തോം
വീട്ടിലോട്ടു ചെന്നാല്‍
തത്തിത്തരികിട തിത്തോം
നാട്ടിലുമല്ല വീട്ടിലുമല്ല
നീണ്ടാ പുര ചായ്പ്പില്‍ ന്നാ