ഗ്രാമീണസുന്ദരി നാണക്കാരി

ഗ്രാമീണസുന്ദരി നാണക്കാരി
വഴണപ്പൂങ്കാട്ടിലെ തമ്പുരാട്ടീ
കദളിപ്പൂച്ചുണ്ടില്‍ തേനുണ്ടോ
കൈതപ്പൂമെയ്യില്‍ ചൂടുണ്ടോ
കരിമിഴിക്കോണില്‍ കാന്തമുണ്ടോ

കൈത്തറിച്ചേല ഞൊറിഞ്ഞുടുത്ത്
നെറ്റിയില്‍ സിന്ദൂരപ്പൊട്ടും തൊട്ട്
പച്ചക്കതിര്‍പ്പാട വരമ്പുകളില്‍ക്കൂടി
ഓടിപ്പോകും നീ ആരോ
മലയാളനാട്ടിലെ പൂവലാംഗി
പൂ തരുമോ

മുട്ടോളമെത്തും നിന്‍ കാര്‍കൂന്തലില്‍
ഒന്നു തലോടുവാനെന്തു മോഹം
ഒരു മുത്തം നല്‍കുവാന്‍
സമ്മതം നല്‍കാത്ത
ലജ്ജാവതീ നീ ആരോ

ഗ്രാമീണസുന്ദരി നാണക്കാരി
വഴണപ്പൂങ്കാട്ടിലെ തമ്പുരാട്ടീ
കദളിപ്പൂച്ചുണ്ടില്‍ തേനുണ്ടോ
കൈതപ്പൂമെയ്യില്‍ ചൂടുണ്ടോ
കരിമിഴിക്കോണില്‍ കാന്തമുണ്ടോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Graameena sundari naanakkari