ചുരീദാറ് സുന്ദരീ

ഹായ് ചുരീദാറ് സുന്ദരീ
നിന്‍ വിരിയും ചെഞ്ചൊടിയില്‍
തേനോ പൂവിന്‍ തളിരിതളോ
അനുരാഗ ഗാനമേ സ്വരരാഗ ദേവതേ
പാടൂ രതിലയ ഗീതങ്ങള്‍
അനുരാധേ ആടു മദാലസയായ്

തൂവെണ്ണരൂപിണീ രാസനിതംബവതീ
ഗിത്താറിന്‍ കമ്പിമീട്ടി നീ തുളുമ്പ്‌
പൂവാലന്‍ നിന്റെ പിന്നില്‍
കൊതിച്ചു നില്‍പ്പൂ ഹേയ്
(ചുരീദാറ്...)

ഈ സ്വര്‍ഗ്ഗ വേദിയില്‍ പാമ്പാടും കാമിനീ
നിന്‍ മേനി കണ്ടു പ്രായം കണ്ണുചിമ്മി
ചൂടുള്ള നിന്റെ മെയ്യില്‍ ഞാനിഴയാം
(ചുരീദാറ്....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Churidaar sundari