മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ...

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ....

ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ
മയിൽ പീലി പാളും പോലെ നോക്കുന്നുവോ
തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ
വിറക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തോരാത്തൊരീ
പൂമാരിയിൽ മൂടട്ടേ ഞാൻ...

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ...

കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ്
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ
വഴിക്കോണിൽ ശോകം നില്പൂ ഞാനേകനായ്
നീയെത്തുവാൻ മോഹിച്ചു ഞാൻ
മഴയെത്തുമാ നാൾ വന്നീടാൻ....

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ
നീളുന്നൊരീ മൺ പാതയിൽ
തോളോടു തോൾ പോയില്ലയോ...

മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ.... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mazhathullikal