സർഗ്ഗവസന്തം പോലെ നെഞ്ചിൽ

ആ....
സര്‍ഗ്ഗവസന്തം പോലെ നെഞ്ചില്‍ 
തംബുരു മീ‍ട്ടും ദേവീ
എന്നെയുണര്‍ത്താന്‍ നിന്‍ ‍സ്വരമിനിയും 
വൈകിയിരുന്നെങ്കില്‍
മോഹനഗീതം മണ്ണിന്‍ മാറില്‍ 
വിടരാതിരുന്നേനേ - ഞാന്‍ 
പാടാതിരുന്നേനേ

സര്‍ഗ്ഗവസന്തംപോലെ നെഞ്ചില്‍ 
തംബുരു മീ‍ട്ടും നാഥാ
എന്നെയുണര്‍ത്താന്‍ നിന്‍ ‍സ്വരമിനിയും 
വൈകിയിരുന്നെങ്കില്‍
മോഹനഗീതം മണ്ണിന്‍ മാറില്‍ 
വിടരാതിരുന്നേനെ - ഞാന്‍ 
പാടാതിരുന്നേനേ
സര്‍ഗ്ഗവസന്തം പോലെ നെഞ്ചില്‍ 
തംബുരു മീ‍ട്ടും ദേവീ

രിഗസരി മഗസരി ധമഗസരി നിധമഗസരി സനിധമഗസ
ആ.....
സരിഗമഗസ രിഗമപനിധമ
ആ.....
രിഗമഗസനിധ പധനി സനിധ മഗസ
ആ.....
ധനിസരിഗമഗസ നിധമപധനിസ രിഗമപനിധമ പധനിസരിഗ
മഗസ മഗസ മഗസ
രിഗസ നിധമ നിധമ
മഗസ നിധമ മഗസ

അഴകില്‍ ഞാന്‍ തിര്‍ത്തൊരോമന
സ്വപ്നങ്ങള്‍ ജലരേഖയായേനേ
പുരുഷപ്രകൃതി ലയമാം കോമള സാരമതീരാഗം
ആ....
എന്നിലെ അജ്ഞാത മൗനത്തിലെങ്ങോ
ധ്വനിയായ് മറഞ്ഞേനേ - രാഗം 
ധ്വനിയായ് മറഞ്ഞേനെ

ധീം ധീം തനനന ധിരന ധീം തനന
നാദൃതാനിതോം നാദൃതാനിതോം നാദൃതോം

ശിലയില്‍ ഞാന്‍ തീര്‍ക്കുമായിരം 
ശില്‍പ്പങ്ങള്‍ മിഴിയാതിരുന്നേനെ
സ്വര്‍ഗ്ഗതപോവന വാടിയിലൊഴുകും ഹംസനാദ തരംഗം
ആനന്ദബാഷ്പമോടകതാരിലണിയാന്‍ കഴിയാതിരുന്നേനെ - നമ്മള്‍ 
ഉണരാതിരുന്നേനെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Sargavasantham pole

Additional Info

Year: 
1995