കണ്ണീർക്കുമ്പിളിൽ - M

കണ്ണീര്‍ക്കുമ്പിളില്‍ നീരാടാന്‍
തിങ്കള്‍ക്കിടാവേ വായോ
ഇന്നെന്റെ കുഞ്ഞിന് പഞ്ചാരയുമ്മയും
താലാട്ടുമായ് വാ പൂങ്കാറ്റേ
ഓലോലം മണിക്കാറ്റേ
കണ്ണീര്‍ക്കുമ്പിളില്‍ നീരാടാന്‍
തിങ്കള്‍ക്കിടാവേ വായോ

പൊയ്പ്പോയൊരോണത്തിന്‍ കരിയിലക്കോടിയായ്
അമ്മതന്‍ സ്വപ്നങ്ങള്‍ മാഞ്ഞേപോയ്
കന്നിവെയിലില്ല കുമ്മാട്ടിപ്പാട്ടിന്‍ ഈണമില്ല
കുളിരില്ല പുല്ലാങ്കുഴലില്ല കാവുമില്ല
നാവോറു പാടാന്‍ പുള്ളോനുമില്ല
കണ്ണീര്‍ക്കുമ്പിളില്‍ നീരാടാന്‍
തിങ്കള്‍ക്കിടാവേ വായോ

അഴലിന്റെ സാമ്രാജ്യം വാഴാന്‍ വന്നൊരു
സീതാദേവിയോ നീയാരോ
വേര്‍പിരിയാതെ പിരിയുന്നു യാമം
മെല്ലെയെരിയുന്നു മണ്‍‌ചിരാതും
നീയില്ലാതെ ഞാനില്ല മണ്ണില്‍
വാടാമലരേ വിടരാനുറങ്ങ്

കണ്ണീര്‍ക്കുമ്പിളില്‍ നീരാടാന്‍
തിങ്കള്‍ക്കിടാവേ വായോ
ഇന്നെന്റെ കുഞ്ഞിന് പഞ്ചാരയുമ്മയും
താലാട്ടുമായ് വാ പൂങ്കാറ്റേ
ഓലോലം മണിക്കാറ്റേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanneerkkumbilil - M

Additional Info

Year: 
1995