യാമിനീ നിന്‍ കിനാവില്‍

യാമിനീ നിന്‍ കിനാവില്‍ ഏതു സന്ധ്യാകുങ്കുമം
യാമിനീ നിന്റെ മിഴിയില്‍ ഏതു സൂര്യസ്പന്ദനം
സീമന്തിനീ നിന്‍ മുഖം ഏതു നിഴലിന്‍ പൊയ്മുഖം
(യാമിനീ)

മണിനിലാത്തൂവലായ് നിന്റെ മുന്നില്‍ പെയ്തു ഞാന്‍
കരിമുകില്‍പ്പൂവുകള്‍ പകരമെന്നും നല്‍കി നീ
നിന്റെ കയ്യിലെന്നുമെന്നും കളിവീണയായി ഞാന്‍
ഞാന്‍ പാടുമീണമെല്ലാം ചിരികൊണ്ടു മൂടി നീ
എന്‍ നൊമ്പരം അറിഞ്ഞില്ല നീ ഓ...
(യാമിനീ)

എങ്കിലും നിന്നിലെ തേങ്ങലായ് ഞാന്‍ മാറിടും
ഓര്‍മ്മയായ് മേഘമായ് പെയ്തുതീരാമോഹമായ്
നിന്റെ ബാഷ്പധാര ചിന്നും സ്വരമായ് മുഴങ്ങും ഞാന്‍
അലയാഴിയായ് തുളുമ്പും തിരയായ് തലോടും ഞാന്‍
കനലായ് വരും സ്വപ്നങ്ങളില്‍ ഓ...
(യാമിനീ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yaminee nin kivavil