ആലോലം ചാഞ്ചാടും

ആലോലം ചാഞ്ചാടും
ഈ കാറ്റിൽ കന്നിപ്പൂവിൻ മണമായി
മോഹത്തളിരിൻ മധുവായി വന്നാലും
ആരോമലേ ആത്മാവിലെ ആനന്ദസംഗീ‍തമേ

(ആലോലം)

കാവിലെ തോപ്പിലെ രാക്കിളികൾ
രാഗങ്ങൾ പാടുവാൻ കാത്തുനിൽപ്പൂ
നെഞ്ചിൻ കൂട്ടിൽ തുള്ളിച്ചേ‍ക്കേറും, എന്റെ
കുഞ്ഞിക്കിളിയേ പോരൂ പൂവമ്പൻ വന്നേ
സായംസന്ധ്യ ചായംപൂശും തീരങ്ങൾ തോറും
ആടിപ്പാടി പോകാം ഇന്നീ ഉല്ലാസത്തേരിൽ

(ആലോലം)

കാതിലൊരോമനപ്പേരു ചൊല്ലാൻ
നാളുകളേറെയായ് ഞാൻ കൊതിപ്പൂ
നാണം കൊള്ളും കണ്ണിൽ വന്നിക്കിളികൂട്ടി
പോകും കാറ്റേ നിൽക്കൂ നീയിത്തിരി നേരം
ഈറൻ ചുണ്ടുകൾ മൂളും പാട്ടിനു താളം നൽകാമോ
ആരും കാണാതീവഴിവക്കിൽ കാവൽ നിൽക്കാമോ

(ആലോലം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
10
Average: 10 (1 vote)
Alolam chanchadum

Additional Info