ആട പൊന്നാട

ആട പൊന്നാട
തങ്കക്കസവുള്ള മേലാട
ആട തേനാട

തുടിച്ചു കുളിയ്ക്കുമ്പോൾ തിരയാട
ആട പൊന്നാട മുങ്ങിപ്പൊങ്ങുമ്പോൾ വെയിലാട
പകലോൻ തുന്നിയൊരൊളിയാട
മുങ്ങാംകുഴിയിട്ടു പിന്നെയും നീന്തുമ്പോൾ ഓളങ്ങള്‍ ഞൊറിയിട്ട കുളിരാട
മുത്താട മണിയാട (ആട പൊന്നാട.....)

മുങ്ങിത്താഴുമ്പോൾ എന്നരയാട മാറത്തു ചാർത്തിയ മരവുരിയാട
എങ്ങോ കളഞ്ഞു ഞാൻ നാണിച്ചുപോയപ്പോൾ എന്നെ പൊതിഞ്ഞതു നീരാട
മുത്താട മണിയാട (ആട പൊന്നാട...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aada ponnada