മലപെറ്റ പെണ്ണിന്റെ മംഗല്യം കഴിഞ്ഞേ
മലപെറ്റ പെണ്ണിന്റെ മംഗല്യം കഴിഞ്ഞേ
മണവറയിൽ മണവാളൻ മയങ്ങിയിരിക്കുന്നേ
ആദ്യരാത്രിയായിട്ടും പാതിരാത്രി കഴിഞ്ഞിട്ടും മണവാട്ടി മാത്രം പോകാത്തതെന്തേ ?
തെയ്യാരേ തെയ്യാരേ തെയ്യാരേ തെയ്യ തെയ്യ തെയ്യ തെയ്യാരേ തന തന തെയ്യനം തെയ്യ - 2
തെയ്യര തെയ്യ തെയ്യര തെയ്യാരേ
തേനുണ്ട് തെനയുണ്ട് പാലുണ്ട് പഴമുണ്ട് തേവനിവൾ കൊണ്ടുപോയി കൊടുത്തോട്ടെ (തേനുണ്ട്....)
കള്ളുണ്ട് കറിയുണ്ട് കരിമ്പിന്റെ നീരുണ്ട് കള്ളനിവൾ കൊണ്ടുപോയി കൊടുത്തോട്ടെ
ചെല്ലടീ ഒന്നു ചെല്ലടീ
ത തിനതിം തിനതിം തതിനതിം തിം
മലപെറ്റ പെണ്ണിന്റെ മംഗല്യം കഴിഞ്ഞേ മണവറയിൽ മണവാളൻ മയങ്ങിയിരിക്കുന്നേ
ആദ്യരാത്രിയായിട്ടും പാതിരാത്രി കഴിഞ്ഞിട്ടും മണവാട്ടി മാത്രം പോകാത്തതെന്തേ ?
തകനം തക തകനം തക തകനം തകതാ തനം തനം തനം തനം താ
കല്യാണച്ചെക്കന്റെ മുന്നിൽ നീ ചെല്ലുമ്പോൾ കെട്ടിപ്പിടിക്കുമവൻ മുത്തമിട്ടീടും (കല്യാണച്ചെക്കന്റെ....)
തൊട്ടു തൊട്ടു നില്‍ക്കുമ്പോൾ പട്ടുചേലയഴിയുമ്പോൾ ഞെട്ടിയകലെ മാറരുതേ പെൺകിടാവേ
ചെല്ലടീ ഒന്നു ചെല്ലടീ
തതിനതിം തിനതിം തതിനതിം തിം (മലപെറ്റ....)
മണ്ണെണ്ണവിളക്കൂതിക്കെടുത്തിക്കൊണ്ടവൻ മെല്ലെ പെണ്ണേ നിൻ കൈപിടിക്കും അടുത്തിരുത്തും (മണ്ണെണ്ണ...)
പിന്നത്തെ കാര്യങ്ങൾ ഞങ്ങൾക്കറിയില്ല പൊന്നേ നീ നാളെ വന്നു ചൊന്നാല്‍ പോരും