സിന്ദൂര മേഘങ്ങൾ

സിന്ദൂരമേഘങ്ങൾ
മന്ദാരപുഷ്പങ്ങൾ
പൊഴിഞ്ഞൂ മണ്ണിൽ നീളെ
ആയിരമായിരം വർണ്ണങ്ങൾകൊണ്ട്
നിറഞ്ഞൂ മണ്ണിൽ നീളെ
കായികമാനസതാളം കൊണ്ട് യോഗം
നവയുഗ യാഗം

താരുണ്യമോഹങ്ങൾ പോലെ
പൂചൂടി നിൽക്കുന്ന ഭൂമി
രാഗാർദ്ര ൿഹിത്തങ്ങൾ പോലെ
സ്വപ്നങ്ങൾ കാണുന്ന ഭൂമി
ഋതുഭേദത്തിൻ പരിലാളനം
നിറജാലത്തിൻ സമ്മേളനം
കരൾതോറും ഓരോ സാഗരം   (സിന്ദൂരമേഘങ്ങൾ)

ആറാത്ത ശക്തിതൻ മുന്നിൽ
കൈകൂപ്പി നിൽക്കുന്നു കാലം
ആനന്ദനാദത്തിൽ മുങ്ങി
നീരാടിനിൽക്കുന്നു കാലം
പല രാഗത്തിൻ ആലാപനം
മധു ഓളത്തിൻ ആലിംഗനം
കരൾതോറും ഓരോ വിണ്ടലം   (സിന്ദൂരമേഘങ്ങൾ)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sindoora Meghangal

Additional Info

Year: 
1984

അനുബന്ധവർത്തമാനം